തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകള്‍ ഫൈറൂസി(26)യേയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു.
ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയില്‍.
ഫൈറൂസിന്റെ ഭര്‍ത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫര്‍ ഗള്‍ഫിലാണ്. ഒരാഴ്ച മുന്‍പാണ് ഫൈറൂസ് സ്വന്തം വീട്ടില്‍ എത്തിയത്. മകള്‍: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂര് ഞാലില്‍ ജുമാ മസ്ജിദില്‍.