24.1 C
Kottayam
Sunday, June 7, 2026

ആ ഫോണ്‍ ഇല്ലായിരുന്നെങ്കില്‍ ബാബു എന്ത് ചെയ്‌തേനെ? മലയില്‍ കുങ്ങിയത് എങ്ങനെ ലോകത്തെ അറിയിച്ചേനെ?

Must read

മൊബൈല്‍ ഫോണുകള്‍ കൊണ്ട് ഉപകാരങ്ങളുമുണ്ട് അതുപോലെ ഉപദ്രവങ്ങളുമുണ്ട്. എന്നാല്‍ ഉപകാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധപ്പെട്ട വിവരം അധികാരികളെ അറിയിക്കുക എന്നുള്ളത്. പ്രളയകാലത്ത് പോലും ഫോണിന്റെ അത്തരത്തിലുള്ള സാധ്യതകളെ നമ്മള്‍ മനസ്സിലാക്കിയതാണ്. അന്ന് രക്ഷപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സാധ്യമായതും ആളുകളെ കണ്ടെത്താന്‍ സഹായിച്ചതും ഇതേ സെല്‍ ഫോണുകളാണ്.

ചെറായി മലയില്‍ കുടുങ്ങിയ ബാബുവിന്റെ കാര്യത്തിലും രക്ഷയായത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആണ്. താന്‍ ഒരു മലയിടുക്കില്‍ കുടുങ്ങിയെന്ന് കൂട്ടുകാരെ അറിയിക്കാന്‍ ബാബുവിനെ സഹായിച്ചത് തന്റെ മൊബൈല്‍ ഫോണ്‍ ആണ്. മൊബൈല്‍ എങ്ങനെ എന്തിന് എപ്പോള്‍ ഉപയോഗിക്കണം എന്നതിന്റെ കൃത്യമായ വിവരങ്ങളാണ് ഈ വാര്‍ത്ത നമുക്ക് കാണിച്ച് തരുന്നത്.

പതിവ് ജീവിതത്തില്‍ നമുക്കും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മറ്റുള്ളവരെ അറിയിക്കാന്‍ സഹായിക്കുന്നത് മൊബൈല്‍ ഫോണിന്റെ ഒരു നല്ല വശമാണ്. മൊബൈല്‍ ഇല്ലായിരുന്നെങ്കില്‍ ബാബു എപ്പോഴേ മരിച്ചു പോയേനെ, അയാളെക്കുറിച്ച് ഒരു വിവരവും ചുറ്റുമുള്ളവരും കുടുംബവും അറിയാതെ പോയേനെ.

ആവശ്യമുള്ള രീതിയില്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഒരു വലിയ സാധ്യതയാണ് നമുക്ക് സമ്മാനിക്കുന്നത്. സൈബര്‍ ക്രൈമുകളും മറ്റും മാറ്റി നിര്‍ത്തിയാല്‍ കോവിഡ് കാലഘട്ടം പോലും മനുഷ്യന്‍ അതിജീവിച്ചത് സെല്‍ ഫോണ്‍ വഴിയാണ്. പ്രളയകാലങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളും ആളുകളും പോലും പരസ്പരം ബന്ധപ്പെട്ടത്, രക്ഷാ സഹായം ചോദിച്ചത്. കുറ്റങ്ങളിലേക്ക് മാത്രം സെല്‍ ഫോണുകള്‍ മാറാതിരിക്കട്ടെ, അവയുടെ പുതിയ സാധ്യതകള്‍ നമുക്ക് കൂടുതല്‍ ഉപകാരപ്രദമാകട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week