പട്രോളിംഗ് വാഹനത്തില്‍ സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍
ലണ്ടണ്‍: പട്രോളിംഗ് വാഹനത്തില്‍ വെച്ച് സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കി. സഹപ്രവര്‍ത്തകയായ 28കാരിയുമായാണ് ഉദ്യോഗസ്ഥന്‍ വണ്ടിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടനിലെ സൗത്ത് വെയില്സിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടിക്കിടെ പോലീസിന്റെ പട്രോളിംഗ് വാഹനത്തില്‍ വെച്ചാണ് അലക്സ് പ്രൈസ് (49), ആബി പവല്‍ (28) എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ആദ്യം കുറ്റം നിഷേധിച്ചതോടെ ഇയാള്‍ ജോലിയില്‍ തുടര്‍ന്നു. പിന്നീട് നടന്ന വിചാരണയിലാണ് അദ്ദേഹം കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കുകയായിരിന്നു.
ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ പോലീസ് വാഹനത്തിലും പോലീസ് സ്റ്റേഷനിലും വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പ്രൈസ് സമ്മതിച്ചു. കേസെടുത്തതിനു ശേഷം പോലീസ് അഭിമുഖത്തില്‍ നുണ പറഞ്ഞതായും പ്രൈസ് സമ്മതിക്കുകയായിരുന്നു. യൂണിഫോമിലായിരുന്നു ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണക്ക് ഒടുവിലാണ് അലക്സ് പ്രൈസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.