സ്‌കൂളിലെ പ്രാര്‍ത്ഥനക്കിടെ കോലുമിഠായി ആസ്വദിക്കുന്ന കൊച്ചു മുടുക്കന്‍! വീഡിയോ വൈറലാകുന്നു
സോഷ്യല്‍ മീഡിയകളില്‍ കൗതുകമുണര്‍ത്തുന്ന രസകരമായ വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സ്‌കൂള്‍ അസംബ്ലിയില്‍ നിന്ന്കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ രസകരമായ രംഗമാണ് വീഡിയോയിലുള്ളത്. ഒരു വരിയുടെ മുന്‍പില്‍ നില്‍ക്കുന്ന കൊച്ചുമിടുക്കന്‍ ഭക്തിപൂര്‍വം കൈകൂപ്പി പ്രാര്‍ഥന പാടുകയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. എന്നാല്‍ ഒന്നൂടെ ശ്രദ്ധിച്ചാല്‍ അവന്റെ ചുണ്ടില്‍ ഒരു കോലുമിഠായി കാണാം.
പ്രാര്‍ഥനയ്ക്കിടയില്‍ കൂപ്പിയ കൈയ്യില്‍ മിഠായി ഒളിപ്പിച്ചാണ് അവന്‍ നില്‍ക്കുന്നത്. പാട്ടിനിടയില്‍ ഒരു ഗ്യാപ് കിട്ടിയാലുടന്‍ മിഠായി നുണയുകയും ചെയ്യുന്നുണ്ട്. ഭയങ്കര സീരിയസായാണ് കുട്ടി പ്രാര്‍ഥിക്കുന്നത്. ഐഎസ് ഓഫീസറായ അവനീഷ് ശരണാണ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കും പെട്ടെന്ന് മനസിലാകും എന്നും വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. വിഡിയോ ട്വിറ്റര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതൊക്കെ ചെയ്യാത്ത ആരാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
One can easily relate to this. 🤩😍 pic.twitter.com/ztNE1p6nD6
— Awanish Sharan 🇮🇳 (@AwanishSharan) January 24, 2020