28.9 C
Kottayam
Friday, May 31, 2024

കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസ്: ഇ.ഡി കുറ്റപത്രം സമർപ്പിച്ചു,നാലു പ്രതികള്‍

Must read

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ചു. സി.എസ്.ഐ. സഭ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ബെനറ്റ് എബ്ര​ഹാം അടക്കം നാല് പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. കലൂരിലെ പി.എം.എൽ.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്.

സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. സഭാ മുൻ സെക്രട്ടറി ടി.ടി. പ്രവീണും പ്രതിസ്ഥാനത്തുണ്ട്.

കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സി എസ് ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്.

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോസിമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week