തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ്; ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പി.ജി ഡോക്ടര്‍മാരെ കൂടാതെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

അഞ്ച് സ്റ്റാഫ് നഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആശുപത്രിയിലെ 150 ഓളം ജീവനക്കാര്‍ക്കാണ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ 19 ാം വാര്‍ഡിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്കും കൊവിഡ് ബാധിച്ചു. ആശുപത്രിയില്‍ കൊവിഡ് വ്യാപനം ഉണ്ടായതോടെ കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചിടേണ്ടിവന്നേക്കും. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News