സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നുവെന്ന് കവിയൂര്‍ പൊന്നമ്മ,മോഹന്‍ലാലിനോടുള്ള ബന്ധവും തുറന്നു പറഞ്ഞ് പൊന്നമ്മ
കൊച്ചി മലയാള സിനിമയില്‍ അമ്മ വേഷത്തിന്റെ പര്യായപദമാണ്.സത്യന്‍,നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങി പുതുതലമുറ താരങ്ങളുടെ അമ്മയായി വരെ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.സൂപ്പര്‍ താരങ്ങളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ കവിയൂര്‍ പൊന്നമ്മയുടെ മകനാണെന്ന് വിചാരിക്കുന്നവരാണ് പലരും. പ്രസവിച്ചിട്ടില്ലെങ്കിലും മോഹന്‍ലാല്‍ തനിക്ക് മകനെ പോലെയാണെന്ന് നടിയും പറയാറുണ്ട്.
അഭിനയ ജീവിതത്തില്‍ സംതൃപ്തയാണെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്ന് കവിയൂര്‍ പൊന്നമ്മ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് മണിസ്വാമി തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു.
1965 ല്‍ ചെന്നൈയിലെ ഒരമ്പലത്തില്‍ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ധര്‍മയുദ്ധം, മനുഷ്യബന്ധങ്ങള്‍, രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി തുടങ്ങിയ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. കുറച്ച് വര്‍ഷമേ ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചുള്ളു. അദ്ദേഹത്തിന്റെ സ്വഭാവവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ എന്നെ മര്‍ദ്ദിക്കുന്നത് മണിയന്‍പിള്ള രാജു കണ്ടിട്ടുണ്ട്. എപ്പോഴും അദ്ദേഹത്തിന് എന്നെ സംശയമായിരുന്നു. ഞാനുമായി അകന്ന ശേഷം ഗുരുവായൂരിലെ ഒരു ലോഡ്ജിലായിരുന്നു താമസം.
ഇടയ്ക്ക് കുളിമുറിയില്‍ വീണെന്ന് ആരോ പറഞ്ഞിട്ടാണ് ആലുവയിലെ എന്റെ വീട്ടില്‍ കൊണ്ട് വരുന്നത്. അദ്ദേഹം മരിച്ചിട്ട് ഏഴ് വര്‍ഷമായി. ബ്രെയിന്‍ ട്യൂമറായിരുന്നു. മരിക്കുന്നതിന് പത്ത് പതിനഞ്ച് ദിവസം മുന്‍പേ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് കട്ടിലില്‍ കിടന്ന് എന്നെ കൈയാട്ടി വിളിക്കും. ഞാന്‍ അടുത്ത് ചെല്ലുമ്പോള്‍ കണ്ണ് നിറഞ്ഞ് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ എന്തോ കുറ്റബോധം മനസിനെ വല്ലാതെ അലട്ടിയിരുന്നതായി തോന്നി.
എന്നെ അമ്മയായിട്ടല്ലാതെ മറ്റ് വേഷങ്ങളില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് തീര ഇഷ്ടമില്ലായിരുന്നുവെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. നെഗറ്റീവ് വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിക്കാറുണ്ട്. പിന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുകയുമില്ല. എല്ലാവരെയും സ്നേഹിക്കാനേ അറിയൂ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഏതോ സംവിധായകന്‍ വിളിച്ചു ഒരു വില്ലത്തിയുടെ വേഷം ഉണ്ടെന്ന് പറഞ്ഞു. ആദ്യം പ്രേക്ഷകര്‍ നിന്നെ അടിക്കും അതിന് ശേഷമേ എന്നെ അടിക്കുവെന്ന് ഞാന്‍ പറഞ്ഞു.
നായികയായി അഭിനയിക്കാന്‍ കഴിയാത്തതില്‍ ഒരു വിഷമവുമില്ല.എന്നെ എന്നും അമ്മയായും സഹോദരിയായും കാണാനാണ് പ്രേക്ഷകര്‍ക്കും ഇഷ്ടം. ഓവര്‍ ആക്ടിംഗ് വശമില്ല. ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ സംവിധായകന്‍ ശശികുമാര്‍ സാര്‍ പറയും പൊന്നമ്മച്ചി ഇച്ചിരിക്കൂടി പോരട്ടെയെന്ന്. എനിക്ക് ഇത്രയേ വരൂള്ളു സാറേ എന്ന് ഞാന്‍ പറയും. അന്നും ഇന്നും അതിഭാവുകത്വം സൃഷ്ടിക്കുന്ന അഭിനയശൈലിയോട് തീര താല്‍പര്യവുമില്ല
മോഹന്‍ലാലിനെ കുട്ടാ എന്നാണ് വിളിക്കുന്നത്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എനിക്കൈന്റെ മോനെ പോലെയാണ് ലാലിന്റെ ഫാമിലിയുമായിട്ടും ഒരുപാട് അടുപ്പമുണ്ട്. ചില പൊതു പരിപാടികളിലൊക്കെ പോകുമ്പോള്‍ ചില അമ്മമാര്‍ വന്ന് ചോദിക്കും മോനെ കൊണ്ട് വന്നിട്ടില്ലേയെന്ന്. ഏത് മോനെന്ന് ചോദിക്കുമ്പോള്‍ പറയുന്നത് മോഹന്‍ലാലിന്റെ പേരാണ്.