ലോക്കപ്പില്‍ വച്ച് പോലീസുകാരന്‍ രാത്രി മുഴുവന്‍ പീഡിപ്പിച്ചു; പരാതിയുമായി യുവതി
ലുധിയാന: ലോക്കപ്പില്‍വച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഒരു രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. പഞ്ചാബ് ലുധിയാനയില്‍ ഡിസംബര്‍ അഞ്ചിനുണ്ടായ സംഭവത്തിലാണു യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ ഒരു കൂട്ടം ആളുകള്‍ അക്രമിച്ചതിനെ തുടര്‍ന്നാണു യുവതി പോലീസിന്റെ സഹായം തേടിയത്. വനിതാ പോലീസ് ഇല്ലാതെ എത്തിയ പോലീസ് സംഘം യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്നു ലോക്കപ്പില്‍വച്ച് തന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ രാത്രി മുഴുവന്‍ പീഡിപ്പിച്ചതായാണു യുവതിയുടെ പരാതിയില്‍ പറയുന്നത്.
അടുത്ത ദിവസം രാവിലെ യുവതി മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തി. എന്നാല്‍ ഇവിടെയുണ്ടായിരുന്ന പോലീസുകാര്‍ പരിശോധനയ്ക്കു സമ്മതിച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ എസിപി സിമ്രന്‍ജിത് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടിട്ടുണ്ട്.