സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി, വസ്ത്രങ്ങള്‍ വലിച്ച് കീറി മര്‍ദ്ദിച്ചു; സ്ത്രീ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് പൊന്നാടത്ത് കൊച്ചുത്രേസ്യ (സിപ്‌സി, 48) യാണ് അറസ്റ്റിലായത്. അങ്കമാലി ടിബി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നില്‍ മറ്റൊരു സ്‌കൂട്ടറില്‍ പോയ പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. തനിക്കു കടന്നു പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍പിടിച്ചു ശ്വാസംമുട്ടിക്കുകയും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സിപ്‌സിയെ അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച സിപ്‌സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവച്ചു. പുരുഷ പോലീസുകാരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെയാണു സിപ്‌സി സ്വയം വിവസ്ത്രയായത്.

കൊരട്ടി സ്വദേശിയാണ് സിപ്‌സി. മുമ്പ് വിവാഹം കഴിച്ചിരുന്നതെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചു. ഇപ്പോള്‍ 20 വയസുകാരനൊപ്പമാണ് താമസിക്കുന്നത്. കഞ്ചാവ് സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്‌സിയെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News