ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം എക്സ്പ്രസ് വേയിൽ സുരക്ഷിതമായി പറന്നിറങ്ങി. ഉത്തർപ്രദേശിലെ പുർവഞ്ചാൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആയിരുന്നു ഇത്.
പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിച്ചു. ലക്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റർമുള്ള പുർവഞ്ചാൽ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22500 കോടി രൂപ ചിലവിട്ടാണ് ആറുവരിയുള്ള എക്സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്.
2018 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാതയുടെ തറക്കല്ലിട്ടതും. പുർവഞ്ചാൽ എക്സ്പ്രസ് വേ കുറഞ്ഞ സമയത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സർക്കാരിനെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു
മൂന്ന് വർഷം മുൻ ഈ എക്സ്പ്രസ് വേയ്ക്ക് തറക്കല്ലിടുമ്പേൾ ഇവിടെ ഒരു വിമാനത്തിൽ വന്നിറങ്ങാമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. വെറും തരിശുനിലമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോൾ ഒരു ആധുനിക അതിവേഗ പാതയായി മാറിയിരിക്കുന്നത്. ഇതാണ് യു.പിയിലെ ജനങ്ങളുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Prime Minister Narendra Modi reaches Karwal Kheri on C-130 J Super Hercules aircraft to inaugurate the 341 Km long Purvanchal Expressway, shortly
(Source: DD) pic.twitter.com/dxQzlC476G
— ANI UP/Uttarakhand (@ANINewsUP) November 16, 2021
രാജ്യത്തിന്റെ വികസനം പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. അടിയന്തര സാഹചര്യങ്ങളിൽ പൂർവാഞ്ചൽ എക്സ്പ്രസ് വേ എങ്ങനെയാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകുന്നതെന്ന് നമുക്ക് കാണാം. നമ്മുടെ യുദ്ധവിമാനങ്ങൾ ഉടൻ ഈ എക്സ്പ്രസ് വേയിൽ വന്നിറങ്ങും”- പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സഞ്ചരിച്ച ഹെർക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയിൽ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യസ പ്രകടനങ്ങളും അരങ്ങേറി.