27.6 C
Kottayam
Monday, April 29, 2024

കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്കയെന്ന് പ്രധാനമന്ത്രി

Must read

ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതി നടപ്പാക്കിയത് കര്‍ഷകരുടെ നന്മയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് മോദി കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രതിപാദിച്ചത്.

കര്‍ഷകര്‍ക്ക് ആഗ്രഹിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാം. ഈ നിയമം മൂലം ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കുകയാണ്.

കഷ്ടപ്പെടുന്ന കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. കര്‍ഷകര്‍ക്ക് മുന്നിലുള്ള വിലങ്ങുതടികള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങള്‍. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം. കര്‍ഷകരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week