25.9 C
Kottayam
Saturday, October 5, 2024

കൊവിഡിനെതിരെ ഗുളിക; അനുമതി നല്‍കി ബ്രിട്ടണ്‍

Must read

ലണ്ടന്‍: കൊവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ഗുളികയ്ക്ക് ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടണ്‍. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് അനുമതി. ലോകത്ത് ആദ്യമായാണ് ഒരു ആന്‍റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്.

കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓഡറാണ് ബ്രിട്ടണ്‍ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്സ് ‘മോള്‍നുപിരവിര്‍’ ബ്രിട്ടനില്‍ ലഭ്യമാകും. അതേ സമയം ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിശ്ചയിച്ചാല്‍ മാത്രമേ ഒരു രോഗിക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കൂ.

ബ്രിട്ടന് പുറമേ, അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും ഈ ഗുളിക വാങ്ങുവാന്‍ നിര്‍മ്മാതാക്കളുമായി കരാര്‍ ഉണ്ടാക്കിയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ഫെസര്‍, റോഷ പൊലുള്ള ഫാര്‍മ കമ്പനികളും കൊവിഡിനെതിരായ ഗുളിക വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം വന്‍രാജ്യങ്ങള്‍ക്ക് പുറമേ ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും, വികസ്വര രാജ്യങ്ങള്‍ക്കും ഈ ആന്‍റി വൈറല്‍ ഗുളിക നല്‍കാനുള്ള കരാര്‍ ഉണ്ടാക്കാനാണ് നിര്‍മ്മാതാക്കളായ മെറിക്ക് ആന്‍റ് റിഡ്ജ്ബാക്ക് കരാര്‍ ഉണ്ടാക്കും. റോയിലിറ്റി ഇല്ലാതെയായിരിക്കും 105 ഓളം രാജ്യങ്ങള്‍ക്ക് ഈ ഗുളിക വിതരണം നടത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week