FeaturedHome-bannerKeralaNews
കടകൾ തുറക്കാൻ അനുമതി
തിരുവനന്തപുരം:കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി. അതേ സമയം മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകൾക്ക് അനുമതിയില്ല.
കോർപറേഷൻ, നഗരസഭാ പരിധിയിൽ ചെറിയ കടകളും പാർപ്പിട സമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുൾപ്പെടെ തുറക്കാം. എന്നാൽ ചന്തകളിലുള്ള കോപ്ലക്‌സുകളും മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകളും തുറക്കാൻ അനുമതിയില്ല.
തുറക്കുന്ന കടകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്കെത്താവൂ. എല്ലാവരും മാസ്‌ക്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ജോലി ചെയ്യണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News