Home-bannerNationalNews
സർവകലാശാലകളിലും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നതിൽ യുജിസി ശുപാർശ ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം തുടങ്ങുന്നത് വൈകും. സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നു യുജിസി നിയോഗിച്ച സമിതി ശുപാർശ ചെയ്‌തു. പരീക്ഷ ഓൺലൈനായി നടത്തുക, അല്ലെങ്കിൽ ലോക്ഡൗൺ തീർന്ന ശേഷം എഴുത്തുപരീക്ഷയുടെ സമയക്രമം നിശ്ചയിക്കുക എന്നു യുജിസി നിയോഗിച്ച മറ്റൊരു സമിതിയും ശുപാർശ ചെയ്തു.
കേന്ദ്ര മാനവശേഷി മന്ത്രാലയം ഇവ പരിശോധിച്ചു വരികയാണെന്നും ഈയാഴ്ച തീരുമാനമെടുക്കുമെന്നും അറിയിച്ചു. പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവ ജൂണിൽ നടത്താൻ കഴിയും. എന്നാൽ കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം. വൈസ് ചാൻസലർമാരുമായി ആലോചിച്ച് അക്കാദമിക് കലണ്ടർ തയാറാക്കാനും യുജിസി ആലോചിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News