27.1 C
Kottayam
Saturday, April 20, 2024

ട്വന്‍റി 20 ആ ആദ്മി മുന്നണി പ്രഖ്യാപിച്ച് കെജ്രിവാൾ; ജനക്ഷേമ സഖ്യം എന്ന പേരിൽ രാഷ്ട്രീയ ബദൽ

Must read

കൊച്ചി: കേരളത്തിൽ ആം ആദ്മി പാർട്ടിയും ട്വന്‍റി 20യും ചേർന്ന് മുന്നണി പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം (പീപ്പിൾ ഫെൽഫയർ അലയൻസ് -പി ഡബ്ല്യു എ) എന്ന പേരിലാണ് രാഷ്ട്രീയ ബദൽ അറിയപ്പെടുക. കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിലാണ് കേരളത്തിലെ നാലാം മുന്നണി പ്രഖ്യാപനം ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബും ചേർന്ന് നടത്തിയത്.

കേരളത്തിൽ നാലാമത്തെ രാഷ്ട്രീയ മുന്നണി എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെജ്രിവാൾ സഖ്യ പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നിവയ്ക്കൊപ്പം ഇനി നമ്മുടെ പീപ്പിൾ വെൽഫയർ അലയൻസും എന്ന് കെജ്രിവാൾ പറഞ്ഞു. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയിൽ കേരളത്തിലും സർക്കാരുണ്ടാക്കാൻ മുന്നണിക്കു സാധിക്കുമെന്ന് കെജ്‍രിവാൾ യോഗത്തിൽ പറഞ്ഞു.

കേരളത്തില്‍ ആം ആദ്മി ഭരണം സാധ്യമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിക്കും പഞ്ചാബിനും ശേഷം ആംആദ്മിയുടെ ലക്ഷ്യം കേരളമാണെന്നും ട്വന്‍റി ട്വന്‍റി ക്കൊപ്പം ചേര്‍ന്ന് ആ ലക്ഷ്യം നേടുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ട്വന്‍റി ട്വന്‍റിയും ആംആദ്മി പാ‍ര്‍ട്ടിയും ചേര്‍ന്ന് ജന ക്ഷേമ സഖ്യത്തിന് രൂപം നല്‍കിയെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.


അഴിമതി തുടച്ചു നീക്കിയാണ് ആം ആദ്മി ദില്ലിയില്‍ ് അധികാരത്തിലെത്തിയത്. അതേ മാതൃകയില്‍ കേരളവും പുതിയ മുന്നണിക്കൊപ്പമാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഈ സഖ്യം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും മൂന്നര കോടി മലയാളികളുടെ സഖ്യമാണിതെന്നും കെജ്രിവാള്‍ പറഞ്ഞു. സാബു എം ജേക്കബിന്‍റെ ഉജ്ജ്വല നേതൃത്വത്തില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ട്വന്‍റി ട്വന്‍റി നടത്തിയത്. പുതിയ സഖ്യത്തിലും ഇതാവര്‍ത്തിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് കെജ്രിവാളിനെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ ഒരു വര്‍ഷം കൊണ്ടാണ് ആംആദ്മി ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കിയത്. അത് ദൈവത്തിന്‍റെ മാജിക്കാണ്. ആ മാജിക്ക് കേരളത്തിലും സാധ്യമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു.സൗജന്യ വൈദ്യുതിയിലും ചികിത്സയും വെള്ളവും വിദ്യാഭ്യാസവും ദില്ലിക്ക് നല്‍കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. കേരളത്തിലും അത് നടപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week