23.1 C
Kottayam
Tuesday, October 15, 2024

എന്താടാ ട്രോളന്മാരെ എന്നെ അവോയ്ഡ് ചെയ്യുകയാണോ, വല്ലാണ്ട് മിസ് ചെയ്യുന്നു: പേര്‍ളി മാണി

Must read

ടെലിവിഷന്‍ അവതാരകയും നടിയുമായ പേര്‍ളി മാണിയെ അറിയാത്തവരായി ആരും തന്നെയില്ല. ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയ ശേഷമാണ് പേര്‍ളി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് അവിടുന്നിങ്ങോട്ട് ഒട്ടനവധി റിയാലിറ്റി ഷോകളിലും സിനിമകളിലും പേര്‍ളി മാണി ഭാഗമായി. മോട്ടിവേഷന്‍ സ്പീച്ച് നടത്തുന്നതിലും പ്രഗത്ഭയാണ് പേര്‍ളി. 2018ല്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പേര്‍ളി പങ്കെടുത്തിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ റണ്ണറപ്പുമായിരുന്നു പേര്‍ളി.

സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനെ മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ താരം തനിക്ക് ഇപ്പോള്‍ ട്രോളുകള്‍ കിട്ടാറില്ലെന്ന് പറഞ്ഞത് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.

ഇപ്പോള്‍ ട്രോളുകള്‍ കിട്ടുന്നില്ലെന്നും ട്രോളിനെ വല്ലാണ്ട് മിസ് ചെയ്യുന്നുണ്ടെന്നും പേര്‍ളി പറയുന്നു. ‘എന്റെ നടത്തുറന്ന് കിടന്നു, തേങ്ങാക്കൊല തുടങ്ങിയ പാട്ടൊക്കെ എന്തോരം ട്രോളുകള്‍ വാരികൂട്ടിയതാണെന്ന് അറിയോ, ഇപ്പോ ആരും എന്നെ ട്രോളുന്നില്ല. എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ, ഐ ലവ് ട്രോള്‍സ്,’ താരം പറയുന്നു. തനിക്കെതിരെ വരുന്ന ട്രോളുകള്‍ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും അതെല്ലാം ഫേസ് ചെയ്യാന്‍ താന്‍ മെച്ച്വേര്‍ഡ് ആണെന്നും പേര്‍ളി പറഞ്ഞു.

‘സിനിമയിലേക്ക് വരുന്നതിന് മുമ്പ് എന്റെ ഡാഡി എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നീ പോകുന്നത് നിന്റെ കണ്‍ട്രോളില്‍ നില്‍ന്നൊരു ഇന്‍ഡസ്ട്രിയിലേക്കല്ലെന്നും അതിനെയൊക്കെ ഫേസ് ചെയ്യാന്‍ പറ്റുമെങ്കില്‍ മാത്രം നീ പോയാല്‍ മതിയെന്നുമായിരുന്നു അത്. അവിടെ പോപ്പുലാരിറ്റിയും ടാലന്റും എല്ലാം രണ്ടാമതാണെന്നും ആദ്യം വേണ്ടത് എല്ലാം ഫേസ് ചെയ്യാന്‍ പഠിക്കുക എന്നാണെന്നാണെന്നും ഡാഡി പറഞ്ഞിരുന്നു’, താരം കൂട്ടിച്ചേര്‍ത്തു.

അജിത് നായകനാകുന്ന വലിമൈ എന്ന ചിത്രമാണ് പേര്‍ളി മാണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം ഈ വരുന്ന 24നാണ് തിയേറ്ററുകളിലെത്തുക. പ്രീ റിലീസ് ബിസിനസ് മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ.പി.എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week