Entertainment
‘ഒരു സാധനം വാങ്ങിയാല്‍ ഈ പദവി കിട്ടും, അത് വാങ്ങാത്തവര്‍ മോശക്കാര്‍ എന്ന കണ്‍സ്യൂമറിസ്റ്റ് പ്രചാരണ പദ്ധതികളുടെ ഭാഗമാകാന്‍ താല്‍പര്യമില്ല; പരസ്യചിത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതിനെ കുറിച്ച് പാര്‍വ്വതി തിരുവോത്ത്
നിലപാടുകള്‍ മുറുകെ പിടിക്കുന്ന മലയാളത്തിലെ ബോള്‍ഡായ നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോളിതാ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് പാര്‍വതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷിക പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സ് തുറന്നത്.
‘ഒരു സാധനം വാങ്ങിയാല്‍ ഈ പദവി കിട്ടും അത് വാങ്ങാത്തവര്‍ മോശക്കാര്‍ എന്ന കണ്‍സ്യൂമറിസ്റ്റ് പ്രചാരണ പദ്ധതികളുടെ ഭാഗമാകേണ്ട എന്ന് കരുതി മാറി നിന്നതാണ്. ഞാന്‍ കട ഉത്ഘാടനങ്ങള്‍ക്ക് പോകാറില്ല. ഇപ്പോള്‍ ആ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ പൈസ കിട്ടിയാല്‍ പഠനം ചാരിറ്റി തുടങ്ങിയാ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. പക്ഷേ നിത്യ ജീവിതത്തില്‍ ഞാന്‍ ഉപയോഗിക്കാത്ത ഒരു സാധാനത്തിന്റെ പരസ്യത്തില്‍ ഉണ്ടാകില്ല.’
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News