പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; 42കാരന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 42കാരന്‍ അറസ്റ്റില്‍. വയക്കല്‍ കുന്നത്ത് പുത്തന്‍ വീട്ടില്‍ സജീവനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാവിലെ 10.30ഓടെ സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെയാണ് പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സജീവനെ കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

ഇതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കടിച്ചു മുറിവേല്‍പ്പില്‍പ്പിക്കാനും സജീവന്‍ ശ്രമിച്ചു.ബലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐ രഞ്ജു, അനില്‍കുമാര്‍, ശിവശങ്കരപ്പിള്ള, സജി ജോണ്‍, രാധാകൃഷ്ണ പിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News