KeralaNews

പ്രതിസന്ധികളെ പോയി പണി നോക്കൂ…. രമാദേവിയുടെ പഞ്ചരത്നങ്ങളിൽ 4 പെൺ മക്കൾക്ക് കല്യാണം

പ്രതിസന്ധികളെ അതിജീവിച്ചു മാതൃകയായ രമാദേവിയുടെ പഞ്ചരത്നങ്ങളിൽ 4 പെൺ മക്കൾ വിവാഹിതരാകുന്നു… പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാകും. ഏക സഹോദരൻ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും. .എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനുശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. 5 മക്കളെയും ചേർത്തുപിടിച്ച് തളരാതെ പിടിച്ചു നിന്ന രമാദേവിയ്ക്ക് സർക്കാർ ജില്ലാസഹകരണ ബാങ്കിൽ ജോലിനൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ആണ് ജോലി. മക്കൾക്ക് 24വയസ്സാകുന്നു ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker