തിരുകേരളത്തിലെ തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. സതീശനെക്കാള്‍ ഭേദം മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട മണ്ഡലങ്ങളുടെ പേര് സഹിതമാണ് അന്‍വറിന്റെ പരിഹാസം.
അന്‍വര്‍ പറഞ്ഞത്: ”ചില ഇടങ്ങളില്‍ മണ്ണൊക്കെ തീരെ ലൂസാണ്. അവിടങ്ങളില്‍ വാഴ നട്ടാല്‍ പോലും പച്ച പിടിക്കില്ല. ‘തൃത്താല, വടക്കാഞ്ചേരി, അഴീക്കോട്, അരുവിക്കര.”
ഇന്ന് നിയമസഭയിലാണ് തൊണ്ണൂറ് ശതമാനം മണ്ണും ലൂസ് ആണെന്ന പരാമര്‍ശം വി.ഡി സതീശന്‍ നടത്തിയത്.
”കേരളത്തിലെ 90 ശതമാനം മണ്ണും ലൂസാണ്. ആ സൈറ്റ് സ്റ്റഡി നടത്താതെ എത്ര അടി താഴ്ചയില്‍ അതിന്റെ അടിത്തറ വേണം എത്ര അടി ഉയരത്തില്‍ നിക്കണം, അല്ലെങ്കില്‍ ഇത് മറിഞ്ഞു വീഴും. ട്രെയിന്‍ പോകുമ്പോള്‍ മറിഞ്ഞു വീഴും. അതിനെ പാറയും സിമന്റും മണ്ണും ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തണം.”- സതീശന്‍ പറഞ്ഞു.
സതീശന്റെ പരാമര്‍ശത്തെ ട്രോളി സോഷ്യല്‍മീഡിയയും രംഗത്തെത്തി.
പ്രതികരണങ്ങളില്‍ ചിലത്: ”ബഹുമാനപ്പെട്ട ഒരു കസേരയിലാണ് താങ്കള്‍ ഇരിക്കുന്നത്. അവിടെയിരിക്കുന്നത് പോഴന്മാരല്ല എന്നതും മനസ്സിലാക്കുക. ഉദ്ദേശശുദ്ധിയോടെയാണ് താങ്കള്‍ സംസാരിക്കുന്നതെങ്കിലും പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തിന് ചേര്‍ന്ന രീതിയില്‍ സഗൗരവത്തോടെ കാമ്പോടെ സംസാരിക്കുക. ഇത് ബാലവാടി സ്‌കൂള്‍ അല്ലെന്ന ബോധ്യത്തോടെ.” ”ഭയങ്കര വിവരമുള്ള ആളാ നമ്മുടെ പ്രതിപക്ഷ നേതാവ്. അല്ല പ്രതിപക്ഷ നേതാവേ ഈ മരുഭൂമിയിലൂടെ പോകുന്ന ട്രെയിന്‍ താഴ്ന്ന് പോയത് എവിടെ കേട്ടില്ലല്ലൊ. എന്തിനാ നേതാവേ സ്വയം പരിഹാസ്യനാക്കുന്നത്.” ”കേരളത്തില്‍ 90% ലൂസായ മണ്ണായത് കൊണ്ട് സ്പീഡില്‍ പോകുമ്പോ ട്രെയിന്‍ മറിഞ്ഞു വീഴും..അത് കൊണ്ട് കെറെയില്‍ വേണ്ടെന്ന് വി.ഡി കൊസ്‌തേപ്പ്.” ”ഇത്രയും നാള്‍ ട്രെയിന്‍ പോയത് ശൂന്യാകാശത്തില്‍ കൂടിയാണോ. ഈ വിദ്വാന് ചെറിയ ലുസുണ്ടൊയെന്ന സംശയമുണ്ട്.” ”ട്രെയിന്‍ മറിഞ്ഞ് വീഴുമെന്ന സത്യം ഉറക്കെ വിളിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍. ഇത്രയും ബുദ്ധി നിങ്ങള്‍ക്കുണ്ടോ കമ്മികളെ. ഞങ്ങടെ പ്രതിപക്ഷ നേതാവിന്റെ ശരീരം മുഴുവന്‍ തലച്ചോറാണ്.”