കോട്ടയം : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ് എംഎല്‍എ. ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിന് സംഭാവനയായ 1000 രൂപ അദ്ദേഹം കൈമാറി.
ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ് തന്റെ നിലപാടെന്ന് സംഭാവന നല്‍കിയശേഷം പി.സി ജോര്‍ജ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത് തെറ്റായെന്ന് പിന്നീട് പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം എന്‍. ഹരി, കോട്ടയം ജില്ല പ്രസിഡന്‍റ് അഡ്വ. നോബിള്‍ മാത്യു, നേതാക്കളായ ആര്‍. രാജീവ്, സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, അജീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News