അയ്യോ… കുഞ്ഞൂഞ്ഞേ പോകല്ലേ … ട്രോളൻമാർക്ക് ചാകരക്കാലം

കോട്ടയം:പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു നിന്നും ജനവിധി തേടണമെന്ന ഹൈക്കമാണ്ട് നിർദ്ദേശം നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്. ഡൽഹി ചർച്ചകൾ പൂർത്തിയാക്കി പുതുപ്പള്ളിയിൽ മടങ്ങിയെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനം തടഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. അണികളിലൊരാൾ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കി. എന്തായാലും തെരഞ്ഞെടുപ്പിൽ ട്രോളർ മാർക്ക് ചാകരയായിരുന്നു പുതുപ്പള്ളിയിലെ സംഭവങ്ങൾ