27.1 C
Kottayam
Saturday, April 20, 2024

കൊവിഡ് വാക്‌സിനാണെന്ന വ്യാജേന മയക്കുമരുന്ന്​ കുത്തിവെച്ചു​; 30 പവ​ൻ കവർന്ന യുവതി അറസ്റ്റിൽ

Must read

ചെന്നൈ: കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​ നടത്താമെന്ന്​ പറഞ്ഞ്​ തെറ്റിദ്ധരിപ്പിച്ച്​ മയക്കുമരുന്ന്​ കുത്തിവെച്ച്​ വീട്ടിൽനിന്ന്​ 30 പവന്റെ സ്വർണാഭരണങ്ങൾ മോഷ്​ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പെരമ്പലൂർ കീഴ്​ക്കരക്കാട്​ സത്യ(30) ആണ്​ പ്രതി.

അകന്നബന്ധുവായ കൃഷ്​ണമൂർത്തിയുടെ വീട്ടിലെത്തി തന്റെ പക്കൽ കോവിഡ്​ വാക്​സിനുണ്ടെന്ന്​ പറയുകയുണ്ടായി. തുടർന്ന്​ കൃഷ്​ണമൂർത്തിയും കുടുംബാംഗങ്ങളും കുത്തിവെപ്പിന്​ സമ്മതിക്കുകയുണ്ടായി. കൃഷ്​ണമൂർത്തി, ഭാര്യ രാസാത്തി, രണ്ട്​ പെൺമക്കൾ എന്നിവരാണ്​ കുത്തിവെപ്പിന്​ നിന്നത്.

കോവാക്​സിന്​ പകരം മയക്കുമരുന്ന്​ കുത്തി​െവച്ചതോടെ നാലുപേരും ബോധരഹിതരായി. തുടർന്ന്​​ 30 പവ​െൻറ സ്വർണാഭരണങ്ങളുമായി പ്രതി മുങ്ങുകയാണ് ഉണ്ടായത്. അടുത്തദിവസം രാവിലെ ബോധം തെളിഞ്ഞതോടെയാണ്​ കുടുംബം തട്ടിപ്പിനിരയായ വിവരം അറിയുന്നത്​. തുടർന്ന്​ രാമനത്തം പൊലീസ്​ സ്​​റ്റേഷനിൽ പരാതി നൽകുകയുണ്ടായി. സത്യയെ മംഗലാപുരത്തുവെച്ചാണ്​​ പൊലീസ്​ പിടികൂടിയത്​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week