25.2 C
Kottayam
Friday, May 17, 2024

പി.ടി തോമസായിരുന്നു ശരി;ഒപ്പം നില്‍ക്കാതിരുന്നത് ബാഹ്യസമ്മര്‍ദ്ദം കാരണം- ഉമ്മന്‍ചാണ്ടി

Must read

തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പി.ടി തോമസ് പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരുന്നു. ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ കഴിയാത്തത് ബാഹ്യസമ്മർദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉള്ളിൽ ഒരു കാര്യം വെച്ച് മറ്റൊന്ന് പ്രവർത്തിക്കുന്ന സ്വഭാവം പി.ടി തോമസിന് ഇല്ലായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടെ പി.ടി നിലപാടിൽ ഉറച്ച് നിന്നു. അദ്ദേഹം എടുത്ത നിലപാടുകളായിരുന്നു ശരി. അന്ന് അദ്ദേഹത്തെ പിന്തുണയ്ക്കണം എന്നുണ്ടായിരുന്നു എങ്കിലും അതിന് കഴിഞ്ഞില്ലെന്നും ഉമ്മൻചാണ്ടി തുറന്നു പറഞ്ഞു.

എ ഗ്രൂപ്പ് നേതാവായിരുന്നിട്ടും പി.ടി തോമസിന് ഒപ്പം നേതാക്കൾ നിൽക്കാത്തത് അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് പോലും അകലം പാലിക്കാൻ പിന്നീട് പ്രേരിപ്പിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചതിന്റെ പേരിൽ പി.ടിക്ക് ഇടുക്കി സീറ്റ് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week