‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകും, രണ്ട് മാസമായി വെക്കേഷന് പോയിരിക്കുകയായിരുന്നു’; പരിഹാസവുമായി ഒമര്‍ ലുലു

കൊച്ചി:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. രാജ്യത്ത് നിയന്ത്രണാതീതമായി കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ്, പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം സംസ്ഥാനങ്ങൾ നിയന്ത്രണം കര്‍ശനമാക്കുന്നത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ’.