തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പര്യസ്യപ്രതികരണവുമായി ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജ് രംഗത്ത്. സ്വപ്ന ഹൈദരാലി ഷിഹാബ് തങ്ങളോടൊപ്പം എന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജിന്റെ ചിത്രം. സംഭവത്തില്‍ പ്രതികരണവുമായി ഷീജ നടരാജന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: പ്രിയരേ…
ഞാൻ ഷീജ നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ ഐ സി സി യിൽ ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
2016 മാർച്ച് മാസത്തിൽ ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.