തിരുവനന്തപുരം:വിമാനത്താവളത്തിൽ ഡിപ്ലോ മാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ സംഭവത്തിൽ അന്വേഷണം ശാന്തിഗിരി ആശ്രമത്തിൽ.ഗുരുരത്നം ജ്ഞാന തപസിയെ കസ്റ്റംസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു.ദുബായി കോൺസുലേറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഞ്ജാനതപസി പങ്കെടുത്തിരുന്നു ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനു വേണ്ടിയാണ് കസ്റ്റംസ് സംഘം ആശ്രമത്തിലെത്തിയത് എന്നാണ് ആശ്രമം അധികൃതരുടെ വിശദീകരണം. എന്നാൽ ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുളള നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിട്ടും ശാന്തിഗിരി ആശ്രമത്തിൽ മാത്രം സംഘം എത്തി എന്നതാണ് ശ്രദ്ധേയം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News