Sports
കോര്‍ട്ടില്‍ മാന്യതയില്ലാത്ത പെരുമാറ്റം; ജോക്കോവിച്ചിനെ അയോഗ്യനാക്കി
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി.
സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് ലൈന്‍ റഫറിയുടെ ശരീരത്തില്‍ കൊണ്ടു. ഇതോടെ റഫറിമാര്‍ കൂടിയാലോചിച്ച് ജോക്കോവിച്ചിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്ക്കെതിരെ 5-6ന് പിന്നിട്ട് നില്‍ക്കുകയായിരുന്നു ഈ സമയം ജോക്കോവിച്ച്. കിരീടം നേടുമെന്ന് ഉറപ്പിച്ചിടത്തുനിന്നാണ് ജോക്കോവിച്ചിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News