തീവ്രവാദ ഫണ്ടിംഗ്: ബാരാമുള്ളയില്‍ വിവിധയിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് പട്ടാന്‍ പട്ടണത്തില്‍ പലയിടത്തും എന്‍ഐഎ പരിശോധന നടത്തിയത്. ജമാഅത്തെ ഇസ്ലാമിയ മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഗനി വാനിയുടെയും പിര്‍ തന്‍വീറിന്റെയും വീടും നടപടിയുണ്ടായ സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.
ഫെബ്രുവരിയില്‍ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എസ്ഐഎ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സംഘടനയുമായി ബന്ധമുള്ള അരഡസനിലധികം പേരെ എസ്‌ഐഎ വിളിച്ചുവരുത്തിയിരുന്നു. വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവര്‍ത്തനങ്ങളും കൂടാതെ ജമ്മു കശ്മീരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തില്‍ ഉള്‍പ്പെടുന്നു. വിദേശ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്തിടെയുള്ള വീഡിയോകളും പത്രക്കുറിപ്പുകളും ചോദ്യം ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശ്രീനഗറിലെ ബട്മാലൂ സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ എസ്‌ഐഎ അന്വേഷിക്കുകയാണ്.