കൊവിന്‍ പോര്‍ട്ടലില്‍ മാറ്റങ്ങള്‍ വരുന്നു; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം വേഗത്തില്‍ പുരോഗമിക്കുന്നതിനിടെ വാകിസിന്‍ ലഭ്യമാക്കാന്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ പോര്‍ട്ടലില്‍ മാറ്റങ്ങള്‍ വരുന്നു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ തിരുത്താനുള്ള അവസരമായിരിക്കും പുതിയ അപ്ഡേഷന്‍ നിലവില്‍ വരുന്നതോടെ ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്.
കൊവിന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്ക് അവരുടെ പേര്, പ്രായം എന്നിവ തിരുത്താനുള്ള മാറ്റങ്ങളാണ് ഒരുക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരുത്തിയുള്ള അപ്‌ഡേഷന്‍ നാളെയോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊവിന്‍ പോര്‍ട്ടലില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തയാള്‍ക്ക്, അതിലുള്ള തെറ്റുകള്‍ തിരുത്തി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഒരാള്‍ക്ക് കുടുംബത്തിലെ നാല് അംഗങ്ങളെ വരെ ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യം തുടര്‍ന്നേക്കും.
മുന്‍പ് രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ നിലനില്‍ക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പേര് വിവരങ്ങള്‍ തിരുത്താനുള്ള അവസരം നല്‍കുന്നതിലൂടെ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്.