24.2 C
Kottayam
Sunday, June 7, 2026

ഫീസ് ഇളവിന് ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിച്ചു; ആലപ്പുഴയിലെ സ്‌കൂളിനെതിരെ പരാതി

Must read

ആലപ്പുഴ: ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയതിനാല്‍ ഫീസ് ഇളവിനായി രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് കായംകുളം വേലന്‍ചിറ ജനശക്തി പബ്ലിക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്.

എന്നാല്‍ ഫീസിന്റെ പേരില്‍ നവമാധ്യമങ്ങളൂടെയടക്കം സ്‌കൂളിനെ നിരന്തരം അപമാനിച്ചതിനാല്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ജൂണ്‍ രണ്ടിന് മറ്റ് കുട്ടികള്‍ ഓണ്‍ലൈനില്‍ പഠനം തുടങ്ങിയപ്പോള്‍ മുതല്‍ ഈ കുട്ടികള്‍ പരിധിക്ക് പുറത്താണ്.

ഇവര്‍ പഠിക്കുന്ന ജനശക്തി പബ്ലിക് സ്‌കൂളില്‍ കൊവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വര്‍ഷം രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാന പരാതികള്‍ ഒന്നിച്ച് തീര്‍പ്പാക്കിയ കോടതി, 15 മുതല്‍ 25 ശതമാനം വരെ ഫീസ് ഇളവ് നല്‍കണമെന്ന ഉത്തരവും നല്‍കി. കോടതി കയറി ഫീസ് കുറപ്പിച്ചതിന്റെ പ്രതികാരമായാണ് ഈ വര്‍ഷം കുട്ടികള്‍ക്ക് പഠനം നിഷേധിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

കോടതി പറഞ്ഞ ഫീസ് പൂര്‍ണ്ണമായും കഴിഞ്ഞ അധ്യയന വര്‍ഷം ഇവര്‍ അടച്ചിരുന്നു. എന്നാല്‍ സ്‌കൂളിനെയും അധ്യാപകരെയും നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചെന്നും, മറ്റ് രക്ഷിതാക്കളോട് ഒരു ഫീസും അടയ്ക്കരുതെന്ന് നിര്‍ബന്ധിച്ചതായും പ്രിന്‍സിപ്പാള്‍ ആര്‍ സജീവന്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കുട്ടികളെ പുതിയ ക്ലാസില്‍ പ്രവേശിപ്പിക്കുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് മുഴുവന്‍ അധ്യാപകരും ഒന്നിച്ച് തീരുമാനമെടുതാണെന്ന് മാനേജ്മെന്റും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week