EntertainmentNews

നിര്‍മാതാവിന്റെ കൂടെ രാത്രി നില്‍ക്കണമെന്ന് പറഞ്ഞു;ദുരനുഭവത്തെ പറ്റി നടി നീന ഗുപ്ത

മുംബൈ:ബോളിവുഡിലെ പ്രമുഖയായ നടിമാരില്‍ ഒരാളാണ് നീന ഗുപ്ത. എന്നാല്‍ തനിക്ക് സിനിമയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതിനെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍ഡസ്ട്രിയിലെ പുതിയ ആളുകള്‍ ജോലി അന്വേഷിച്ച് എത്തുമ്പോള്‍ അവസരങ്ങള്‍ക്ക് പകരമായി മുതലെടുക്കുന്നവരുണ്ടെന്നാണ് നീന ഗുപ്ത വെളിപ്പെടുത്തിയത്.

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നൊരു സന്ദര്‍ഭം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. നീനയുടെ ജീവിതകഥയെ പറ്റിയുള്ള ‘സച്ച് കഹൂന്‍ തോ’ എന്ന ആത്മകഥയിലും നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് തന്നെ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു.

അദ്ദേഹവുമായി കൂടികാഴ്ച നടത്തുന്നതിന് വേണ്ടി ഒരു ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ എനിക്കൊരു വേഷം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായതെന്ന് 64 കാരിയായ നടി പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ളൊരു നിര്‍മ്മാതാവില്‍ നിന്നാണ് ഒരു കൂടിക്കാഴ്ച വേണമെന്ന അഭ്യര്‍ത്ഥന തനിക്ക് വരുന്നത്. മുംബൈയിലെ ജുഹുവിലെ പൃഥ്വി തിയേറ്ററില്‍ അന്ന് താന്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാക്കി അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് പോകാമെന്ന് തീരുമാനിച്ചു. കാരണം അവിടെ നിന്നും സമീപത്ത് തന്നെയായിരുന്നു ആ ഹോട്ടല്‍.

അങ്ങനെ നിര്‍മ്മാതാവിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചെങ്കിലും ആ നിര്‍മ്മാതാവ് അയാളുടെ മുറിയിലേക്ക് തന്നെ വിളിപ്പിച്ചതില്‍ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. ഇതോടെ മുകളിലുള്ള അയാളുടെ മുറിയിലേക്ക് പോകരുതെന്നും ലോബിയിലേക്ക് വന്നാല്‍ കാണാമെന്നും പറയാന്‍ എനിക്ക് തോന്നി. പക്ഷേ അവസരം നഷ്ടപ്പെടുമോ എന്ന ഭയം കാരണം ഞാന്‍ മുകളിലേക്ക് തന്നെ പോയി.

എന്നാല്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറയാന്‍ ആ നിര്‍മ്മാതാവ് തയ്യാറായില്ല. ഞാന്‍ മുന്‍പ് അഭിനയിച്ച സനിമളെ പറ്റിയും മറ്റ് നിരവധി അഭിനേതാക്കളെ കുറിച്ചുമൊക്കെ എന്നോട് സംസാരിക്കാന്‍ തുടങ്ങി. അതിന് വേണ്ടി തന്നെ മണിക്കൂറുകളോളം ചെലവഴിച്ചു. എന്നാല്‍ എനിക്ക് വേണ്ടി അവര്‍ പരിഗണിക്കുന്ന വേഷത്തെക്കുറിച്ചെന്നും പറയാതെ ആവശ്യമില്ലാതെ അദ്ദേഹം സംസാരിക്കുകയായിരുന്നു.

ഇടയ്ക്ക് അദ്ദേഹം സംസാരിച്ച് ശ്വാസമെടുക്കാന്‍ നിര്‍ത്തിയ ഗ്യാപ്പില്‍ ‘എന്റെ റോള്‍ എന്താണ് സര്‍?’ എന്ന് ഞാന്‍ ചോദിച്ചു. ‘നായികയുടെ കൂട്ടുകാരി’ ആണെന്നാണ് അയാള്‍ പറഞ്ഞത്. അദ്ദേഹം വീണ്ടും കഥാപാത്രത്തെ പറ്റി എന്നോട് വിശദീകരിച്ചപ്പോള്‍, അത് വളരെ ചെറിയൊരു ഭാഗമാണെന്ന് എനിക്ക് തോന്നി. ഇതോടെ എനിക്ക് ഇപ്പോള്‍ പോകണമെന്നും എന്റെ സുഹൃത്തുക്കള്‍ എന്നെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

‘പോകാനോ? എവിടെ? എന്നൊക്കെ അദ്ദേഹം ചോദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീ ഇവിടെ രാത്രി ചിലവഴിക്കാന്‍ പോകുന്നില്ലേ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പെട്ടെന്ന് ആരോ ഒരു ബക്കറ്റ് നിറയെ ഐസ് വെള്ളം തലയില്‍ ഒഴിച്ചത് പോലെ തോന്നി. തന്റെ രക്തം പോലും മരവിച്ച നിമിഷമായിരുന്നു അത്. എന്നാല്‍, നിര്‍മ്മാതാവ് തന്നെ വേറൊന്നും ചെയ്യാന്‍ നിര്‍ബന്ധിച്ചില്ലെന്നും നീന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker