‘ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി നവ്യ നായർ, പഴയ ബാലാമണി പോരേയെന്ന് കമന്റ്!
കൊച്ചി:ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയാണ് നവ്യ നായരെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ക്ലൈമാക്സിൽ ആ ഗാനരംഗത്തിലെ പ്രകടനം മാത്രം മതി നവ്യയെ എന്നും ഓർത്തിരിക്കാൻ.
2000 മുതൽ 2010 വരെ സിനിമയിൽ വളരെ സജീവമായി നിന്ന നവ്യ നായർ, സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. 2010-ലായിരുന്നു നവ്യ വിവാഹിതയായത്. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും പഴയ പോലെ സജീവമായി നവ്യ അഭിനയിച്ചിട്ടില്ല. ഒരു മകനും താരത്തിനുണ്ട്. സന്തോഷ് എസ് മേനോനാണ് താരത്തിന്റെ ഭർത്താവ്. തമിഴ് കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
പത്ത് വർഷത്തിന് ശേഷം കഴിഞ്ഞ വർഷം നവ്യ ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിലേക്ക് നവ്യ എത്തിയിരുന്നു. മികച്ച പ്രകടനമാണ് അതിൽ നവ്യ കാഴ്ചവച്ചത്. തിരിച്ചുവരവിൽ നവ്യ സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ജാനകി ജാനേ എന്ന സിനിമയാണ് അടുത്തതായി നവ്യയുടെ ഇറങ്ങാനുള്ളത്. ഇതിലും പ്രധാന വേഷത്തിൽ തന്നെയാണ് നവ്യ അഭിനയിക്കുന്നത്.
ഇപ്പോൾ മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ മെന്ററാണ് നവ്യ. ഈ പരിപാടിയിൽ നവ്യ പങ്കെടുക്കുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ കൂടുതൽ സ്റ്റൈലിഷായിട്ടുള്ളതാണ്. ഇപ്പോഴിതാ വെറൈറ്റി ഔട്ട് ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുന്ന നവ്യയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. രാഖി ആർ.എനിന്റെ സ്റ്റൈലിങ്ങിൽ അമൽ അജിത് കുമാറാണ് മേക്കപ്പ് ചെയ്തത്. സാം പോൾ ആണ് ഫോട്ടോസ്.