33.9 C
Kottayam
Sunday, April 28, 2024

വയനാട്ടില്‍ നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു; നിരവധി പേരെ വീണ്ടും ക്യാമ്പുകളിലേക്ക് മാറ്റി

Must read

വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ വീണ്ടും ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ ജനങ്ങളെ മാറ്റി മാര്‍പ്പിച്ചത്. നദിയില്‍ നിന്നും പേരൂര്‍ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. രാത്രിയോടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി-കുപ്പാടി ചെതലയം പ്രദേശങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നരസിപ്പുഴ പനമരത്തിനു മൂന്ന് കിലോമീറ്റര്‍ താഴെ വെച്ച് പനമരം പുഴയുമായി ചേര്‍ന്നാണ് ഒഴുകുന്നത്. ജില്ലയിലെ കബനി നദിയുടെ ഏറ്റവും വലിയ പോഷകനദിയായാണ് പനമരം പുഴ അറിയപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week