ജീവന്‍ നിലനിര്‍ത്താന്‍ കാന്‍സറിനോടു പടപൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്‍ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍ ഇന്ന് ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് നന്ദു. തന്റെ നിസ്സഹായത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നന്ദു വെളിപ്പെടുത്തിയത്. ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു.
വീഡിയോയ്ക്ക് ഒപ്പം നന്ദു പങ്കുവെച്ച കുറിപ്പ്…
ഇന്ന് ചിങ്ങം ഒന്നാണ്..
ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്..!
നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!
ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍..
ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..
ഇനി എനിക്കറിയില്ല..
ഒരിഞ്ചു പോലും മുന്നോട്ട് പോകാനും കഴിയില്ല..!
ഇപ്പോഴും പുതിയൊരു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്..
സത്യത്തില്‍ എനിക്ക് കീമോയാണ് കീമോയാണ് എന്നു കേട്ടു കേട്ടു നിങ്ങളൊക്കെ മടുത്തിട്ടുണ്ടാകും..
അപ്പോള്‍ അത് നേരിടുന്ന എന്റെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ..
പക്ഷെ എത്രയൊക്കെ വേദന അനുഭവിച്ചാലും ഇനിയും എത്ര കീമോയും സര്‍ജറിയും ചെയ്യേണ്ടി വന്നാലും ജീവിതത്തിലേക്ക് തിരികെ വരുന്നത് വരെ തളര്‍ന്നു എന്നൊരു വാക്ക് എന്റെ നാവില്‍ നിന്ന് വരില്ല..
ഈ നിമിഷം വരെ കഴിയുമ്പോലെ സഹജീവികളെയൊക്കെ സഹായിക്കാന്‍ മാത്രേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ അതുകൊണ്ട് തന്നെ ഇപ്പോള്‍ എനിക്കൊരു സഹായം ആവശ്യമായി വന്നപ്പോള്‍ എന്റെ ചങ്കുകളോട് പൂര്‍ണ്ണ മനസ്സോടെ സഹായം ചോദിക്കുകയാണ്…
നിങ്ങളെന്നെ കൈവിടില്ലെന്ന് എനിക്കറിയാം..
കൂടെയുണ്ട് എന്ന നിങ്ങളുടെ വാക്കാണ് എന്റെ ഊര്‍ജ്ജം..
സ്‌നേഹപൂര്‍വ്വം നന്ദു മഹാദേവ
ബാങ്ക് വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു..
Name : Nandu
Bank : SBI
Branch: Kazhakkuttom
Acc no: 38216268736
IFSC : SBIN0070445
Google pay : 9995105410
പരമാവധി ഷെയര്‍ ചെയ്യുമോ ചങ്കുകളേ ??
വിളിക്കുന്ന പ്രിയപ്പെട്ടവര്‍ ക്ഷമിക്കുക..
കീമോ നടക്കുകയാണ്..