ബിസിനസ് തര്‍ക്കം; നടുറോഡില്‍ കാറിനുള്ളിലിട്ട് മൂന്നു പേരെ തീകൊളുത്തി

വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി വേണുഗോപാല്‍ റെഡ്ഡിയ്ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ആളുകള്‍ നോക്കി നില്‍ക്കെ റോഡരികിലായിരുന്നു സംഭവം.

ഉപയോഗിച്ച കാറുകളുടെ ബിസിനസില്‍ പങ്കാളികളായിരുന്നു പ്രതി വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും. കാര്‍ വ്യാപാരത്തില്‍ നഷ്ടം തുടങ്ങിയതോടെ ഇരുവരും കച്ചവടപങ്കാളിത്തം ഉപേക്ഷിച്ചു. തുടര്‍ന്ന് ഗംഗാധറുമായുള്ള ചര്‍ച്ചയ്ക്കായി വേണുഗോപാല്‍ റെഡ്ഡി പലതവണ ശ്രമിച്ചു. എന്നാല്‍ ബിസിനസ് പങ്കാളിയായ ഗംഗാധര്‍ പ്രതികരിക്കാന്‍ തയാറായില്ല. ഒടുവില്‍ സുഹൃത്തിന്റെ മധ്യസ്ഥതയില്‍ ഗംഗാധറും ഭാര്യയും വേണുഗോപാല്‍ റെഡ്ഡിയും സന്ധി സംഭാഷണത്തിനായെത്തി.

എന്നാല്‍, നാലുപേരും കാറിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, പുകവലിക്കാനെന്ന രീതിയില്‍ വേണുഗോപാല്‍ പുറത്തിറങ്ങുകയും മധ്യ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിന് മുളിലേക്ക് ഒഴിക്കുകയും പെടുന്നനെ തീകൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ ഗംഗാധറിനും ഭാര്യയ്ക്കും നിസാരമായ പരുക്കുകളാണുള്ളത്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News