നഗ്നയായി 15 പുരുഷന്മാര്‍ക്ക് മുന്നില്‍, ധൈര്യം കിട്ടാന്‍ എല്ലാവരേയും ഭര്‍ത്താക്കന്മാരായി കണ്ടു: അമല പോള്‍
കൊച്ചി:തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍.
അമലയുടെ പ്രകടനത്താല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ആടൈ. ചിത്രത്തിനായി അമല പോളിന് നഗ്നയായി അഭിനയിക്കേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ താന്‍ നഗ്നയായി അഭിനയിക്കാന്‍ തയ്യാറായതിനെക്കുറിച്ച് അമല പോള്‍ മനസ് തുറന്നിരുന്നു. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ അവസ്ഥ പന്ത്രാലിയുടേതായിരുന്നുവെന്നാണ് അമല പോള്‍ പറയുന്നത്.
”ധൈര്യത്തോടെ ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഷൂട്ടിന്റെ ദിവസം എനിക്ക് ആശങ്കയായി. സീന്‍ അഭിനയിക്കുന്നതിന് മുമ്പായി ഞാന്‍ എന്റെ മാനേജരെ വിളിച്ച് സെറ്റിലെ സുരക്ഷയെക്കുറിച്ചും സെറ്റില്‍ എത്ര പേരുണ്ടെന്നും ചോദിച്ചു. ഞാന്‍ ചെന്നപ്പോള്‍ എയര്‍പോര്‍ട്ടിലൊക്കെ കാണുന്നത് പോലെ ബൗണ്‍സര്‍മാര്‍ എല്ലാവരേയും തടയുകയാണ്. എല്ലാവരുടേയും ഫോണുകള്‍ വാങ്ങി വെക്കുന്നുണ്ട്. ലൈറ്റ് ബോയ് മുതല്‍ ആര്‍ട്ടിലുള്ളവരെ എല്ലാവരോടും ഷൂട്ട് കഴിയുന്നത് വരെ പുറത്ത് നില്‍ക്കാനും പറഞ്ഞു” അമല പോള്‍ പറയുന്നു.
”ടീമില്‍ നിന്നും പ്രധാനപ്പെട്ട 15 പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ഓര്‍ക്കുന്നുണ്ട്, പാഞ്ചാലിയ്ക്ക് അഞ്ച് ഭര്‍ത്താക്കന്മാരെ ഉണ്ടായിരുന്നുള്ളൂ, എനിക്ക് പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ട്. അതുകൊണ്ട് ഞാന്‍ പന്ത്രാലിയാണെന്ന് പറഞ്ഞത്. ആ രംഗം ചെയ്യണമെങ്കില്‍ അവരെ ഞാന്‍ അങ്ങനെ വിശ്വസിക്കണമായിരുന്നു. ആടൈയുടെ ക്രൂവിന് നന്ദി” എന്നും അമല പോള്‍ പറയുന്നു.
അതേസമയം താന്‍ സിനിമാ ലോകം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതിനെക്കുറിച്ചും അമല പോള്‍ പറയുന്നുണ്ട്. ”ഞാന്‍ വായിച്ച മിക്ക തിരക്കഥഖകളും ആവര്‍ത്തനങ്ങളായിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ആണെങ്കിലും അങ്ങനെയായിരുന്നു. പീഡനത്തിന് ഇരയായവളോ ഭാര്യയോ ആയിരുന്നു. രത്‌ന കുമാര്‍ ആടൈയുടെ സിനോപ്‌സിസുമായി വന്നപ്പോള്‍ ആകാംഷയും ഞെട്ടലും ഒരേ സമയം തോന്നി. നിര്‍മ്മിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നുണ്ടായിരുന്നു. പിന്നെയാണ് സുബ്ബു നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അറിയുന്നത്” അമല പോള്‍ പറയുന്നു.
ക്രിസ്റ്റഫറാണ് അമല പോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അമല പോള്‍. കൈതിയുടെ ഹിന്ദി റീമേക്കായ ഭോലായിലൂടെയാണ് അമല പോള്‍ ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചത്. ആടുജീവിതം ആണ് അമലയുടെ പുതിയ സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍. സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടു ജീവിതം.