ഈ വൃത്തികെട്ടവനെ അറിയുന്നവരുണ്ടോ, വീട്ടുകാരെ അറിയിക്കണം: അശ്ലീലം പറഞ്ഞവനെ തുറന്ന് കാട്ടി നാദിറ മെഹ്റിന്‍
കൊച്ചി:സമൂഹത്തില്‍ ഏറ്റവും അധികം അവഗണനയും വിവേചനവും നേരിടുന്ന ട്രാന്‍സ്ജന്‍ഡർ വിഭാഗത്തില്‍ നിന്നും നാടിന് തന്നെ അഭിമാനകരമായ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് നാദിറ മെഹറിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളികള്‍ നാദിറയെ കൂടുതലായി അറിയുന്നതെങ്കിലും കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എ ഐ എസ് എഫ് പ്രതിനിധിയായി പാനലിനെ നയിച്ചുകൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ചത്. എ ഐ എസ് എഫിന്റെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായിരുന്ന നാദിറ മെഹ്റിന് അന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ജീവിതത്തിലെ ഒട്ടനവധി പരീക്ഷണങ്ങളെ താരത്തിന് വിജയം കൈവരിക്കാന്‍ സാധിച്ചു. എ ഐ എസ് എഫിന്റെ തന്നെ വനിതാ വിഭാഗത്തിന്റെ സംസ്ഥാന ജോയിന്റ് കൺവീനറായും നാദിറ മെഹ്റിന്‍ പ്രവർത്തിച്ചിരുന്നു.
എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് നാദിറ മെഹ്റിന്‍. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. വൃത്തികെട്ട മെസേജ് അയച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ടാണ് നാദിറയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോയെന്നും താരം ചോദിക്കുന്നു.
‘സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട്’ നാദിറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നാദിറയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ വിപ്ലവം തീർത്ത മത്സരാർത്ഥി കൂടിയായിരുന്നു നാദിറ മെഹ്റിന്‍. ട്രാന്‍സ് വുമണ്‍ ആയ നാദിറ ഷോയിലൂടെ നേടിയ സ്വീകാര്യത എല്‍ ജി ബി ടി ക്യൂ സമൂഹത്തിന് തന്നെ ഗുണകരമാകുന്ന രീതിയിലേക്ക് മാറി. എല്‍ജിബിടിക്യു കമ്യൂണിറ്റിയെക്കുറിച്ചും ലൈംഗിക ന്യൂനപക്ഷത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാനും ബിഗ് ബോസ് ഷോയിലെ നാദിറക്ക് സാധിച്ചു.
ബിഗ് ബോസ് സീസണ്‍ 5 ലെ ശക്തയായ മത്സരാർത്ഥിയായിരുന്നെങ്കിലും ഫൈനല്‍ ഫൈവിലെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. മണി ബോക്സ് ടാസ്കില്‍ പണപ്പെട്ടിയുമെടുത്ത് താരം പുറത്തേക്ക് പോകുകയായിരുന്നു. പത്ത് ലക്ഷം രൂപയായിരുന്നു നാദിറക്ക് ലഭിച്ചത്. ഈ നീക്കത്ത് ഷോയ്ക്ക് അകത്ത് പുറത്തും വലിയ സ്വീകാര്യതയും ലഭിച്ചു.
സ്വത്വം തുറന്നു പറഞ്ഞതോടെ കുടുംബത്തിൽ നിന്നു പുറത്താക്കപ്പെട്ട നാദിറയെ വർഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ സ്വീകരിച്ചു എന്നുള്ളതാണ് ബിഗ് ബോസിലൂടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമായി നാദിറ തന്നെ വ്യക്തമാക്കുന്നത്. ബിഗ് ബോസിന് ശേഷം മോഡലിങ് രംഗത്തും മറ്റും സജീവമാണ് നാദിറ.
തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന താരം ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പല വിവരങ്ങളും ആദ്യം തന്നെ പുറത്ത് വിട്ടുകൊണ്ടും ശ്രദ്ധേയമായിരുന്നു. സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ കോമഡി പരിപാടി അവതരിപ്പിക്കാനും താരം എത്തിയിരുന്നു.