പ്രീവെഡ്ഡിംഗില്‍ രാധികയുടെ ഗ്ലാമര്‍ ലുക്ക്, അണിഞ്ഞത് കോടികളുടെ വസ്ത്രങ്ങള്‍; വിലയറിഞ്ഞാൽ ഞെട്ടും
മുംബൈ: ആനന്ദ് അംബാനിയുടെ രണ്ടാം പ്രീവെഡ്ഡിംഗ് കഴിഞ്ഞിട്ട് ദിവസങ്ങളായി. പക്ഷേ ഇപ്പോഴും അതിന്റെ ആഡംബരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. നേരത്തെ ഇഷ അംബാനിയുടെയും നിത അംബാനിയുടെയും ആഭരണങ്ങളും വസ്ത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രൂയിസ് ഷിപ്പില്‍ നടന്ന പരിപാടികളില്‍ പല വിധത്തില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു.
അതിലെല്ലാം അംബാനി കുടുംബവും അതുപോലെ അതിഥികളും വ്യത്യസ്തമായ കോസ്റ്റിയൂമുകളിലാണ് പ്രത്യക്ഷപ്പെട്ടത്. അതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇഷാ അംബാനിയുടെയും നിത അംബാനിയുടെയും വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു. ഇരുവരും വലിയ ആഡംബരത്തിലാണ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം രാധിക മെര്‍ച്ചന്റിന്റെ കോസ്റ്റിയൂം ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതും വൈറലായിരിക്കുകയാണ്. ജൂലായ് പന്ത്രണ്ടിനാണ് ആനന്ദും രാധികയും തമ്മിലുള്ള വിവാഹം. മുംബൈയില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. എന്നാല്‍ രാധിക ഇഷാ അംബാനിയെ പോലെ ഫാഷനില്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.
രണ്ടാം പ്രീ വെഡ്ഡിംഗിന് പ്രത്യേക തീമും അംബാനി കുടുംബം ഒരുക്കിയിരുന്നു. ലൈഫ് ഈസ് എ വോയേജ് എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കിലായിരുന്നു ഈ പ്രീ വെഡ്ഡിംഗ് നടന്നത്. പ്രീവെഡ്ഡിംഗില്‍ രാധിക ധരിച്ച വസ്ത്രങ്ങള്‍ തീര്‍ത്തും അവിസ്മരണീയമായിരുന്നു. സാറ്റിന്‍ നിറത്തിലുള്ള ഗൗണായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമാര റാള്‍ഫിന്റെ സ്പ്രിംഗ് സമ്മര്‍ 2024 കളക്ഷനാണ് രാധിക ധരിച്ചിരുന്നത്. വൈറ്റ് ഡബിള്‍ സാറ്റിന്‍ ഡ്രേപ്ഡ് ഗൗണാണിത്. ഇവ കോര്‍സെറ്റഡ് ബസ്റ്റിയറിനൊപ്പമാണ് ധരിച്ചിരുന്നു. അതിനൊപ്പം വളരെ മനോഹരമായ ഒരു ഓവര്‍സ്‌കേര്‍ട്ടും ധരിച്ചിരുന്നു. വളരെ കുറച്ച് ആഭരണങ്ങളാണ് മാത്രമാണ് ഇതിനോടുന്ന ചേരുന്ന രീതിയില്‍ രാധിക ധരിച്ചത്.
ക്രിസ്റ്റല്‍ റോസ് ക്രൗണാണ് ധരിച്ചിരുന്നത്. ഇവയ്‌ക്കെല്ലാം കൂടി 1002 കോടി രൂപയാണ് ചെലവായത്. അമ്പരപ്പിച്ച കണക്കുകള്‍ ആണിത്. അംബാനി കുടുംബത്തിന്റെ ഫാന്‍ പേജിലാണ് ഇതിന്റെ വിലയുള്ളത്. അതേസമയം പ്രീവെഡ്ഡിംഗിനായി 800 അതിഥികളാണ് എത്തിയത്. ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് അടക്കം 600 സ്റ്റാഫ് അംഗങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു.