KeralaNews

മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമ‍ര്‍പ്പിക്കും,അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ വ്യാജരേഖ-വഞ്ചനാക്കുറ്റങ്ങള്‍

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി കുറ്റപത്രം നൽകുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്.

സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. മരംമുറി സംഘത്തെ സഹായിച്ചവർ ഉൾപ്പെടെ 12 പ്രതികളാണ് ആകെയുള്ളത്. 

അന്വേഷണം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടി കർഷകരെ വഞ്ചിച്ചു, വ്യാജരേഖയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്. കെഎൽസി നടപടി പ്രകാരം 35 കേസുകളിൽ കർഷകർക്ക് ഉൾപ്പെടെ റവന്യൂവകുപ്പ് മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി പിഴ ചുമത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker