26 C
Kottayam
Saturday, June 6, 2026

മിഷോംഗ് ചുഴലിക്കാറ്റ് 🌀ചെന്നൈ തീരത്തോടടുത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്, വ്യാസാർപാടിയിൽ റെയിൽവെപാളത്തിൽ വെള്ളം കയറി

Must read

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേർന്ന് നീങ്ങുന്നതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ കനത്ത മഴയും വെള്ളക്കെട്ടും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേന്ദ്ര കാലാവസ്ഥാ വകുപ് ജാഗ്രതാ നി‌ർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ റെഡ് അലർട്ട് ്പ്രഖ്യാപിച്ചു.

ഇതിൽ ചെന്നൈ നഗരത്തിൽ കാറ്റ് ശക്തമായി വീശിയടിച്ചു. ചെന്നൈയിൽ കരതൊടില്ലെങ്കിലും വലിയ നാശമാണ് കാറ്റ് വരുത്തിവച്ചതെന്നാണ് വിവരം. വ്യാസാർപാടിയിൽ കനത്ത മഴയും കാറ്റുമുണ്ടായതോടെ റെയി പാളത്തിൽ വെള്ളം കയറി. ഇതുവഴിയുള്ള വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ പൂ‌ർണമായും റദ്ദാക്കി.

ചൊവ്വാഴ്‌‌ചയോടെ വടക്കൻ തമിഴ്‌നാടിനും ആന്ധ്രയിലെ നെല്ലൂരിനുമിടയിൽ മിഷോംഗ് കരതൊടുമെന്നാണ് സൂചന. നിലവിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിലാണ് മിഷോംഗിന്റെ സ്ഥാനം. വരുംദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് ചുഴലിക്കാറ്റ് കാരണമാകും. 80-90 കിലോമീറ്റർ വരെയും പരമാവധി 100 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയേക്കാമെന്നാണ് സൂചന.

ഇതിനിടെ മിഷോംഗ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 35 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും റെയിൽവേ അറിയിച്ചു.

- Advertisement -

റദ്ദാക്കിയ ട്രെയിനുകൾ

- Advertisement -

നരസാപൂർ-കോട്ടയം (07119, ഞായർ), കോട്ടയം-നരസാപൂർ (07120, തിങ്കൾ), സെക്കന്തരാബാദ്‌-കൊല്ലം (07129, ബുധൻ), കൊല്ലം-സെക്കന്തരാബാദ് (07130, ഞായർ),ഗോരഖ്പൂർ-കൊച്ചുവേളി (12511, ചൊവ്വ),കൊച്ചുവേളി-ഗോരഖ്പൂർ (12512, ബുധൻ),തിരുവനന്തപുരം-ന്യൂഡൽഹി (12625, ഞായർ),തിരുവനന്തപുരം-ന്യൂഡൽഹി (12625, തിങ്കൾ),ന്യൂഡൽഹി-തിരുവനന്തപുരം (12626, ബുധൻ),നാഗർകോവിൽ-ഷാലിമാർ (12659, ഞായർ),ഷാലിമാർ-നാഗർകോവിൽ(12660, ബുധൻ),ധൻബാദ്-ആലപ്പുഴ (13351, ഞായർ),ധൻബാദ്-ആലപ്പുഴ (13351, തിങ്കൾ),ആലപ്പുഴ-ധൻബാദ് (13352, ബുധൻ),ആലപ്പുഴ-ധൻബാദ് (13352, വ്യാഴം), സെക്കന്തരാബാദ്-തിരുവനന്തപുരം (17230,

ഞായർ),സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കൾ),സെക്കന്തരാബാദ്- തിരുവനന്തപുരം (17230, ചൊവ്വ),തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധൻ),തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം),ടാറ്റ-എറണാകുളം (18189, ഞായർ), എറണാകുളം-ടാറ്റ (18190, ചൊവ്വ), കന്യാകുമാരി-ദിബ്രുഗഡ് (22503,

ബുധൻ), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം-പട്ന (22643, തിങ്കൾ), പട്ന-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി-കോർബ (22648, തിങ്കൾ),കോർബ-കൊച്ചുവേളി (22647, ബുധൻ), പട്ന-എറണാകുളം (22670, ചൊവ്വ),ബിലാസ്പൂർ-എറണാകുളം (22815, തിങ്കൾ),എറണാകുളം-ബിലാസ്പൂർ (22816, ബുധൻ),ഹാതിയ-എറണാകുളം (22837, തിങ്കൾ),എറണാകുളം-ഹാതിയ (22838, ബുധൻ).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week