33.9 C
Kottayam
Sunday, April 28, 2024

പിന്നാലെ നടന്ന് ശല്യപ്പെടുത്തയതിന് പരാതിപ്പെട്ട യുവതിയെ 22കാരന്‍ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു

Must read

ന്യുഡല്‍ഹി: പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതിനെതിരെ പരാതി പറഞ്ഞ യുവതിയെ 22കാരന്‍ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊലപ്പെടുത്തി. പ്രതിയായ ഷക്കീലിനെ കച്ചവടക്കാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസിന് കൈമാറി. സൗത്ത് ഡല്‍ഹിയിലെ ഭോഗല്‍ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

യുവതിയുടെ കഴുത്തിനും നെഞ്ചിലും വയറ്റിലുമായി നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ചവരെയും യുവാവ് കുത്താന്‍ ശ്രമിച്ചു. നിസ്സാമുദീനിലെ മഥുര റോഡിലുള്ള ആഴ്ച ചന്തയില്‍ എത്തിയതായിരുന്നു യുവതി. ഈ സമയം പിന്നാലെ വന്ന അക്രമി യുവതി തള്ളി നിലത്തിടുകയും അവരുടെ മേല്‍കമറിയിരുന്ന് ആഞ്ഞുകുത്തുകയുമായിരുന്നു.

ഷക്കീല്‍ കുറച്ചുകാലമായി ഈ യുവതിയെ പിന്തുടരുകയായിരുന്നു. സരായ് കലേ ഖാനിലെ സഹോദരിയുടെ വീട്ടില്‍ താമസിക്കാനെത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ആദ്യമായി കണ്ടത്. താനുമായി സംസാരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഇയാള്‍ മുന്‍പ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. സഹോദരിയുടെ കൂടെയുള്ള താമസം ഒഴിവാക്കി പോകണമെന്ന് പറഞ്ഞതിന്റെ പേരില്‍ യുവതിയുടെ സഹോദരനെ ഇയാള്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.
സെക്ഷന്‍ 302 പ്രകാരം കൊലപാതകത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week