കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്.
തീപിടിത്തതിൽ ബസ് പൂർണമായും കത്തി നശിച്ചു. 50-ൽ അധികം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എന്നാൽ ഒരാൾക്ക് പോലും പരിക്കേറ്റില്ല. ബസ് പൂർണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാൻ ജീവനക്കാർക്ക് സാധിച്ചു.
ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. ശക്തമായ പുക ഉയർന്നതോടെ ബസ് ജീവനക്കാർ യത്രക്കാരെ പുറത്തിറക്കി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും ആളിക്കത്തി തീപിടിച്ചു. ആഗ്നിരക്ഷാ സേനാ അംഗങ്ങൾ എത്തി തീ പൂർണമായും അണച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News