InternationalKeralaNews

ബം​ഗ്ലാദേശിൽ 500-ൽ അധികം തടവുകാർ ജയിൽചാടി, രക്ഷപ്പെട്ടവരിൽ ആയുധധാരികളും; ഇന്ത്യയിൽ സുരക്ഷ ശക്തമാക്കി

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരിൽ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഷെർപുർ ജയിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയായതിനാൽ ഇന്ത്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രക്ഷപ്പെട്ടവരിൽ 20 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചു.

ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോ​ഗിക വസതി മുതൽ പാർലമെന്റ് വരെ കലാപകാരികൾ കൈയ്യേറിയിരുന്നു. വസതിയിലേക്ക് ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. ബം​ഗ്ലാദേശ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറിയവർ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ ജൂലായിൽ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ. ഇതിനോടകം 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker