തിരുവനന്തപുരം:മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ടാർപോളിൻ കെട്ടിയ വീട്ടിൽ താമസിക്കവെ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിനാണ് ശാന്തിഭവനം പദ്ധതിയുടെ ആദ്യ വീട് കൈമാറിയത്. സോഷ്യൽ മീഡിയ വഴി മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അജ്‌നയെ തങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴും ഓർക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.
സമൂഹത്തിലെ നിർദ്ധനരായവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ശാന്തിഭവനമെന്നും ഇത് സാധ്യമാക്കാൻ തങ്ങളോടൊപ്പം പ്രവർത്തിച്ച ലാൽ കെയേഴ്‌സ് കുവൈറ്റിന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ശാന്തിഭവനം പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതൽ പേരെ സഹായിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News