27.9 C
Kottayam
Sunday, April 28, 2024

വിനയത്തോടെ തല കുനിക്കുന്നു; കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മോദി

Must read

ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മോദി പറഞ്ഞത്. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാര്‍ഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം കര്‍ഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്. നിയമപരിഷ്‌കരണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പെന്ന് പ്രതിപക്ഷം പറയുന്നില്ല.

പ്രതിപക്ഷത്തിന് അസൂയയാണ്. കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി എന്ത് ചെയ്തു. നിയമം നടപ്പിലാക്കിയിട്ട് ആറ് മാസമായി. പെട്ടന്നുള്ള സമരത്തിന് കാരണം രാഷ്ട്രിയം മാത്രമാണ്. കര്‍ഷക ക്ഷേമത്തിന്റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു.

പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായി. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week