നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു

പത്തനാപുരം: നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.30നായിരുന്നു അന്ത്യം. 64 വയസായിരുന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകും.

ശാസ്താംകോട്ട ഡി ബി കോളജ് വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ ജി ശങ്കരപ്പിള്ളയാണ് നാടകവേദിയിലേക്ക് കൈപ്പിടിച്ചത്. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം.

നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍, സംവിധായകന്‍ ശ്യാമപ്രസാദ് എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ അഹമ്മദ് സഹപാഠികള്‍ സിനിമയുടെ വഴിയെ പോയപ്പോഴും നാടകവഴിയില്‍ തുടര്‍ന്നു. നിരവധി നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് നാഥ് എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News