‘ഷൂ ഷൂ’ എന്ന് മീനാക്ഷി; സവര്‍ക്കറേയും സംഘികളേയും ഇങ്ങനെ ട്രോളല്ലേയെന്ന് സോഷ്യല്‍ മീഡിയ, ഫോട്ടോ വൈറല്‍
അവതാരികയും ചലച്ചിത്രതാരവുമായ മീനാക്ഷി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷൂ കൈയ്യില്‍ പിടിച്ച് ഷൂ..ഷൂ എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.
സവര്‍ക്കറുടെ ജന്മദിനത്തിന്റെ പിറ്റേദിവസം തന്നെ ഷൂവെന്നൊക്കെ പറഞ്ഞ് സവര്‍ക്കറെയും സംഘികളെയും ഇങ്ങനെ ട്രോളണോ എന്നാണ് ചിലര്‍ ഫോട്ടോക്ക് താഴെ ചോദിക്കുന്നത്. മീനാക്ഷിയുടെ ഫോട്ടോ മികച്ച ഒരു ട്രോളാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ഫോട്ടോ അറിയാതെ ഇട്ടതാണെങ്കിലും അല്ലെങ്കിലും കുട്ടി ഈ രാജ്യത്തിന് വേണ്ടി ഒരു നന്മ ചെയ്തിരിക്കുന്നു എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ മീനാക്ഷി ഇത്തരം കമന്റുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ഇതിനോടകം തന്നെ പതിനെട്ടായിരത്തിലധികം ലൈക്കുകള്‍ ഫോട്ടോക്ക് കിട്ടിക്കഴിഞ്ഞു. നിരവധി ഷെയറുകളുമുണ്ട്.
വെള്ളിയാഴ്ച ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ 138ാം ജന്മദിനമായിരുന്നു. നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തില്‍ മീനാക്ഷി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം അമീറ ജൂണ്‍ നാലിന് റിലീസ് ചെയ്യാനിരിക്കുകയാണ്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് അമീറ പറയുന്നത്.
മീനാക്ഷിയുടെ അച്ഛന്‍ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന്‍ ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂണ്‍ നാലിന് ചിത്രം ഫസ്റ്റ് ഷോ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.