24.6 C
Kottayam
Friday, March 29, 2024

ഒളിമ്പിക്‌സില്‍ മേരി കോമിന് വിജയത്തുടക്കം

Must read

ടോക്കിയോ: ഒളിമ്പിക്സില്‍ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ താരം ഹെര്‍നാന്‍ഡസ് ഗാര്‍സിയയെ തോല്‍പ്പിച്ചാണ് മേരികോം വിജയിച്ചത്. 4-1 ആണ് സ്‌കോര്‍ നില. ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു.

ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകള്‍ വീതം നല്‍കി. ഡൊമിനിക്കന്‍ താരത്തിന് രണ്ട് പത്ത് പോയിന്റുകള്‍ മാത്രമാണ് ലഭിച്ചത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കന്‍ താരത്തെ വിറപ്പിച്ച മേരി കോം ഒടുവില്‍ പ്രീക്വാര്‍ട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.

ഇന്ത്യ വിജയപ്രതീക്ഷയര്‍പ്പിച്ച ഷൂട്ടിംഗില്‍ നിരാശയായിരുന്നു ഫലമെങ്കിലും മറ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ത്ത് വിജയം നേടാന്‍ സാധിച്ചു. ബാഡ്മിന്റണില്‍ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു.

റാവിംഗില്‍ ഇന്ത്യ സെമിയില്‍ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സില്‍ ഇന്ത്യ സെമിയില്‍ എത്തി. അര്‍ജുന്‍-അരവിന്ദ് സഖ്യമാണ് സെമിയില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്. ഒളിമ്പിക്സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മാണിക്ക ബത്രയ്ക്ക് മിന്നും വിജയം. യുക്രെയ്ന്‍ താരത്തെയാണ് മാണിക്ക ബത്ര തോല്‍പ്പിച്ചത്. വാശിയേറിയെ മത്സരത്തിന്റെ സ്‌കോര്‍ നില 4-3.

ഹോക്കിയില്‍ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയില്‍ കരുത്തുറ്റ ന്യുസീലാന്‍ഡ് സംഖത്തെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം യുക്രെയ്ന്‍ സഖ്യത്തോട് തോറ്റു. ആദ്യ സെറ്റില്‍ വ്യക്തമായ ആദിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

ഷൂട്ടിംഗില്‍ പുരുഷന്മാരുട പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ സംഘം പുറത്തായി. ദീപക് കുമാറിന് 26-ാം സ്ഥാനവും ദിവ്യാന്‍ഷിന് 31-ാം സ്ഥാനവുമാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല. മനു ബക്കര്‍ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week