മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; പോലീസുകാരെ നാലംഗ സംഘം ആക്രമിച്ചു

വട്ടിയൂര്‍ക്കാവ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരെ നാലംഗ സംഘം ആക്രമിച്ചു. എസ്.ഐക്ക് പരിക്കേറ്റു. ആക്രമിസംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി 8.15ഓടെ കുടപ്പനക്കുന്ന് ജങ്ഷന് സമീപത്തായിരുന്നു സംഭവം.

മാസ്‌ക് ധരിക്കാതെ നിന്ന നാലു ചെറുപ്പക്കാരെ സ്ഥലത്തെത്തിയ എസ്.ഐ നന്ദകൃഷ്ണന്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ എസ്.ഐയെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തശേഷം ഓടി മറഞ്ഞു. സംഭവമറിഞ്ഞ് പേരൂര്‍ക്കട പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് സ്ഥലത്തെത്തി. സമീപത്തെ വീട്ടില്‍ നിന്നും രണ്ടു പേരെ പിടികൂടി.

കുടപ്പനക്കുന്ന് സ്വദേശികളായ ജിബിന്‍ (31), ലിബിന്‍ (29) എന്നിവരാണ് പിടിയിലായത്. ഇവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പേരൂര്‍ക്കട പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News